മഷി വർണ്ണിച്ച ഉടലളവുകൾ
മരീചികയിലെ അവൻറെ പ്രണയത്തിൻറെത്
ഋതുമതിയായവൾ തൻ കാമനകളുമായാ
മേഘസന്ദേശമുടനെത്തും
മോഹ ഭോഗ സ്വപ്നങ്ങളിൽ അവനുരുകും
അവനൻറെ ധമനികളിൽ അവയൊരു
പ്രളയമായ് മാറും.
അവളെ പുണരാനായവ സമുദ്രമായ് ഒഴുകും
പ്രണയ പൂർണ്ണതക്യായവൻ
സർവ്വതും പുണരും .
പക്ഷേ,മായികാ ലോകത്തെ ആ
ഉടലളവുകളെ നേരിലവൻ കാണില്ല !
മോഹഭംഗം വന്നവൻ ഉറക്കെ കരയും
കണ്ണീരീലാ ലാവ തണുക്കും .
വീണ്ടുമൊരു മേഘസന്ദേശത്തിനായവൻ
കാത്തിരിക്യും .
എൻറെ പേന വീണ്ടുമാ ഗിരിശൃംഗനെ
മോഹവലയത്തിലാഴ്ത്തും .
അതുകണ്ട് ഞാനിവിടെ പൊട്ടിച്ചിരിക്കും
No comments:
Post a Comment