ഇരുൾ മൂടിയ സ്വപ്നങ്ങളിൽ നിറഞ്ഞതെൻ
വിഷം ചുവക്യുന്ന പോയകാലത്തിൻ ഓർമ്മകൾ മാത്രം,
നിറം മങ്ങിയ എൻറെ കണ്ണുകളിൽ അന്ന് നീ
കണ്ടത് സ്വപ്‌നങ്ങള്‍ നഷ്ടപെട്ട ദുഖഭാരമല്ല!.
വേറിപിടിച്ച,..ചൊറിപിടിച്ച.. ,കരിമ്പുകച്ചുരുള്‍നിറഞ്ഞ
മുഖംമൂടിയണിഞ്ഞ എൻ മനസ്സിന്‍ പേചിന്തകള്‍ മാത്രം
പകയുടെ മണം മത്തുപിടിപിച്ച എന്‍
മാനസത്തിനെ പ്രണയിച്ച നീ വിഡ്ഢി
മയിൽപ്പീലി തുരുത്തിലോരുനാൾ വരുമെന്ന് പറഞ്ഞ
നിന്നെയും പിന്നെ ഞാൻ മറന്ന എന്നെയും എൻറെ
ഓർമ്മകൾ മറന്നിരിക്കുന്നു
നീ ചെയ്ത തെറ്റ്,.നീ എന്നെ പ്രണയിച്ചു,!
ഞാന്‍ വെറുക്കപെട്ടവന്‍,.ജനനം നല്‍കിയവര്‍ തന്ന
എയിഡ്സ് ഇന്നെന്നെ ശ്വാസം മുട്ടിക്കുന്നു
അല്ല ഞാന്‍ എന്നെത്തന്നെ,..അതിലുപരി
ഈ സമൂഹമെന്നെ ശ്വാസംമുട്ടികുന്നു..
ഒരുനാൾ നിന്നെ ഈ സമൂഹം വെറുക്കും,
അതെനിക്യു കാണേണ്ട ..!ഞാൻ എന്റ കണ്ണുകൾ അടക്യുന്നു
No comments:
Post a Comment