പുഷ്പാഞ്ജലി
ദ്രംഷ്ട മറച്ച് ചിരിക്കുന്ന വര്‍ത്തമാനമേ
നീ കുടിലത വെളുപ്പില്‍ ചാലിച്ച ഇന്നിന്‍റെ ആത്മാവ് ..
ഇവിടെ നീ തേടുന്നതൊരു നഗ്നതയാണേല്‍
ഞാനിവിടെ അര്‍പ്പിക്കുന്നു നിന്റെ തിരുരൂപത്തിലൊരു
പുഷ്പാഞ്ജലി
പേര് : സ്ത്രീ ; ജന്മനക്ഷത്രം : ?
പോക്കിള്‍ക്കൊടി മാറ്റി ചവറിലെറിഞ്ഞവരിവിടെ
ഉണ്ടായിരുന്നേല്‍ പറയാമായിരുന്നു
ഈ പെണ്‍കൊടിയുടെത് അസുരഗണമോ?
ദേവഗണമോ എന്ന് !..
കര്‍മ്മമില്ലാത്തക്രിയയുടെ ശേഷക്രിയ ചെയ്യാന്‍
വര്‍ത്തമാനമേ നിനക്കൊരവസരം..
അഗ്നിയില്‍ ഹോമിച്ച് ശുദ്ധിവരുത്തുവാന്‍
അവള്‍ക്കൊരവസരം നീ ഏകുമോ?