Saturday, December 3, 2016

കണക്കിന്‍റെ ഓണം
------------------------------ അളന്നും കുറുക്കിയും വരച്ച ജ്യാമിതീയ രൂപങ്ങള്‍ മായച് വട്ടങ്ങള്‍ മാത്രം ഞാന്‍ വരച്ചു ഓണമെന്നുമെനിക്കൊരു കണക്കിന്‍ ഓര്‍മ്മയാണ് മായ്ച്ചിട്ടും മായാത്ത ശിഷ്ടമായോരോര്‍മ്മക്കാലം അച്ഛനിഷ്ടംകണക്കായിരുന്നു പെരുകിയും കൂട്ടിയും വലുതായ കണക്കുകള്‍ , മക്കളെ (ഞങ്ങളെ) ഒന്നും രണ്ടും മൂന്നുമെന്നും വിളിച്ച കണക്കിനെമാത്രം സ്നേഹിച്ചോരച്ഛന്‍ ചതിയുടെ ഗണിതവാക്യങ്ങള്‍ക്കിടെ നഷ്ടക്കണക്കു പൂത്ത്മൂത്ത ത്രിസന്ധ്യയില്‍ അഗ്നിപുഷ്പ്പത്താല്‍ വട്ടത്തിലൊരു പൂക്കളമിട്ട്,എങ്ങോ പോയ്‌ കണക്കു കൂട്ടിയോരച്ഛന്‍ ആദ്യമായി- അന്നാദ്യമായി ഞങ്ങള്‍ക്കൊരുരുളതരാതെ തിരുവോണ ഇലയിലച്ഛന്‍ സദ്യയുണ്ടു അച്ഛനുണ്ടിട്ടും ബാക്കിവന്നൊരു ഉരുളയ്ക്കായികൊതിയോടെ ഞാനുമനുജതിമാരും കാത്തിരുന്നു. അച്ഛന്‍റെ സമവാക്യത്തിനുത്തരം നല്കിയവര്‍ക്കൊപ്പം ഗണിത സഞ്ചിയിലെ കൂട്ടുകാര്‍ നടന്നകന്നു കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ അവശേഷിച്ചതോ-'ഒന്നും','രണ്ടും','മൂന്നും'. (വെറും വയറ്റിലാ ഓണമാസ്വദിച്ചവര്‍) ഓണാവധികഴിഞ്ഞു സ്ചൂളിലെത്തിയപ്പോഴാതാ ഓണപ്പരീക്ഷ. ആദ്യ പരീക്ഷ കണക്കുതന്നെ കണക്കിനെ സ്നേഹിച്ച അച്ചന്‍റെ മോളായ ഒന്നവിടെ പൂജ്യമായി. ഒന്നും,രണ്ടും,മൂന്നും -പൂജ്യമായ ഓണക്കണക്കിന്റെ ഓര്‍മ്മയില്‍ പൂജ്യമല്ലാതെ മറ്റൊന്നുമോര്‍ത്തില്ല ഈ പൂക്കളത്തിലുംപൂജ്യങ്ങളല്ലാതെ ഞാനെന്തു വരക്യണം ? എന്‍റെ ഓണങ്ങള്‍ കണക്കുകളാണ് പലതോടും പലതിനോടുമുള്ള കണക്കുകള്‍. ഒരുനാള്‍ ഞാന്‍ വീണ്ടുമാ പഴയ ഒന്നാകും അച്ഛനുതെറ്റിയ കണക്ക് ശരിയാക്കി ഒന്നിനെയും രണ്ടിനെയും മൂന്നിനെയും ഒന്നാക്കുന്ന ഒന്ന്.



Sunday, October 19, 2014

നറുതുള്ളി മണ്ണിനെ ചുംബിക്കവേ ,
ഉയരുമീ ഗന്ധം 
നാട്ടുമാവിൻ പൊത്തിലെ ,
ഓർമ്മതൻ 
സ്വപ്ന ഗോപുര നടയിലുറക്കിയ 
കളിപ്പാവയെ ഉണർത്തുന്നു .
അതിൻ അടയാത്ത മിഴികൾ
സാക്ഷിയായി ,
മണ്ണിലൊളിച്ച മഴപ്പാറ്റകൾ 
കൂടുവിട്ടകലുന്നു .
വാഴയില മറവിനാൽ ,
നനയാതെ കാത്ത് - 
സ്നേഹം മഴയാക്കി  മാറ്റിയ
ഏട്ടത്തിയുമാ മഴയത്ത്
 ഒഴുകിയകലുന്നു .
ഓർമ്മകൾ പുഴയായൊഴുകുന്നു
ഓർമ്മതൻ നിലയില്ലാക്കയത്തിലാ 
ഓർമ്മകളെ മറക്കാനവക്യാവില്ല !
ഇത് മറവിയെത്താത്ത 
മഴത്തുള്ളികൾ.
മേഘശകലങ്ങളെനിയും 
മഴയായ് പെയ്യട്ടെ .
അതിൻ ലാളനയേറ്റാ,
മരപ്പാവ ഉറങ്ങട്ടെ .
ഇനിയൊരു ഓർമ്മക്ക്യായവ
ഉണരാതിരിക്കട്ടെ 

Tuesday, August 19, 2014

മഷി വർണ്ണിച്ച ഉടലളവുകൾ 
മരീചികയിലെ അവൻറെ  പ്രണയത്തിൻറെത് 

ഋതുമതിയായവൾ തൻ കാമനകളുമായാ 
മേഘസന്ദേശമുടനെത്തും 
മോഹ ഭോഗ സ്വപ്നങ്ങളിൽ അവനുരുകും 
അവനൻറെ ധമനികളിൽ അവയൊരു 
പ്രളയമായ് മാറും.
അവളെ പുണരാനായവ സമുദ്രമായ് ഒഴുകും 
പ്രണയ പൂർണ്ണതക്യായവൻ 
സർവ്വതും പുണരും .
പക്ഷേ,മായികാ ലോകത്തെ ആ 
ഉടലളവുകളെ നേരിലവൻ കാണില്ല !

മോഹഭംഗം വന്നവൻ ഉറക്കെ കരയും 
കണ്ണീരീലാ  ലാവ തണുക്കും .
വീണ്ടുമൊരു മേഘസന്ദേശത്തിനായവൻ 
കാത്തിരിക്യും .

എൻറെ പേന വീണ്ടുമാ ഗിരിശൃംഗനെ 
മോഹവലയത്തിലാഴ്ത്തും .
അതുകണ്ട് ഞാനിവിടെ പൊട്ടിച്ചിരിക്കും 
ഭ്രാന്തമായി 

Sunday, April 13, 2014

ഇരുൾ മൂടിയ സ്വപ്നങ്ങളിൽ നിറഞ്ഞതെൻ 
വിഷം ചുവക്യുന്ന പോയകാലത്തിൻ  ഓർമ്മകൾ മാത്രം,

 നിറം മങ്ങിയ എൻറെ കണ്ണുകളിൽ അന്ന് നീ 
കണ്ടത് സ്വപ്‌നങ്ങള്‍ നഷ്ടപെട്ട ദുഖഭാരമല്ല!. 
വേറിപിടിച്ച,..ചൊറിപിടിച്ച.. ,കരിമ്പുകച്ചുരുള്‍നിറഞ്ഞ
മുഖംമൂടിയണിഞ്ഞ എൻ മനസ്സിന്‍ പേചിന്തകള്‍ മാത്രം 
പകയുടെ മണം മത്തുപിടിപിച്ച എന്‍ 
മാനസത്തിനെ പ്രണയിച്ച നീ വിഡ്ഢി

മയിൽ‌പ്പീലി തുരുത്തിലോരുനാൾ വരുമെന്ന് പറഞ്ഞ 
നിന്നെയും പിന്നെ ഞാൻ മറന്ന എന്നെയും എൻറെ  
ഓർമ്മകൾ മറന്നിരിക്കുന്നു 
നീ  ചെയ്ത തെറ്റ്,.നീ എന്നെ പ്രണയിച്ചു,!
ഞാന്‍ വെറുക്കപെട്ടവന്‍,.ജനനം നല്‍കിയവര്‍ തന്ന 
എയിഡ്സ് ഇന്നെന്നെ ശ്വാസം മുട്ടിക്കുന്നു 
അല്ല ഞാന്‍ എന്നെത്തന്നെ,..അതിലുപരി
ഈ സമൂഹമെന്നെ ശ്വാസംമുട്ടികുന്നു..
ഒരുനാൾ  നിന്നെ ഈ സമൂഹം വെറുക്കും,
അതെനിക്യു കാണേണ്ട ..!ഞാൻ എന്റ കണ്ണുകൾ അടക്യുന്നു




Wednesday, November 6, 2013

പുഷ്പാഞ്ജലി

ദ്രംഷ്ട മറച്ച് ചിരിക്കുന്ന വര്‍ത്തമാനമേ 
നീ കുടിലത വെളുപ്പില്‍  ചാലിച്ച ഇന്നിന്‍റെ ആത്മാവ് ..
ഇവിടെ നീ തേടുന്നതൊരു നഗ്നതയാണേല്‍ 
ഞാനിവിടെ അര്‍പ്പിക്കുന്നു നിന്റെ തിരുരൂപത്തിലൊരു
പുഷ്പാഞ്ജലി
പേര് : സ്ത്രീ        ; ജന്മനക്ഷത്രം : ?
പോക്കിള്‍ക്കൊടി മാറ്റി ചവറിലെറിഞ്ഞവരിവിടെ
ഉണ്ടായിരുന്നേല്‍ പറയാമായിരുന്നു 
ഈ പെണ്‍കൊടിയുടെത് അസുരഗണമോ?
ദേവഗണമോ എന്ന് !..
കര്‍മ്മമില്ലാത്തക്രിയയുടെ ശേഷക്രിയ ചെയ്യാന്‍ 
വര്‍ത്തമാനമേ നിനക്കൊരവസരം..
അഗ്നിയില്‍ ഹോമിച്ച് ശുദ്ധിവരുത്തുവാന്‍ 
അവള്‍ക്കൊരവസരം നീ ഏകുമോ? 

                                                ഭ്രഷ്ട്


ചിത്തഭ്രമം ബാധിച്ച തെക്കിനിയുടെ 
മതിലുകള്‍ 
താലിപൊട്ടിയ ബ്രാഹ്മണ്യത്തെ എതിരേറ്റു..
ശൂഭ്രത അവളെ നോക്കി ആര്‍ത്തട്ടഹസിച്ചു...
നാലുകെട്ടവളുടെ സ്വപ്നങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു ..
ചിതയില്‍ കത്തുന്ന ചന്ദനമുട്ടികള്‍ മാത്രമവളെ 
നോക്കി വിതുമ്പി ..
ആള്‍ക്കൂട്ടം പുലമ്പി ..."സര്‍വ്വം അഗ്നിക്കിരയാവട്ടെ !".
ചാരമാകുന്നകബന്ധത്തിനോപ്പമവര്‍ അവളെ ശുദ്ധീകരിച്ചു ..
അവളുടെ ഉദരത്തിലെ ചെറുചലനത്തെ 
ആചാരങ്ങള്‍ തിരിച്ചറിഞ്ഞില്ല ..!
അവള്‍ പറഞ്ഞുമില്ല ..
അഗ്നിയെ പുനര്‍ന്നവള്‍ പൊട്ടിച്ചിരിച്ചു ...

Friday, May 10, 2013

യയാതി 
ഞാനിന്ന് അലകലൊഴിഞ്ഞ തീരം ...
ആസ്വദകരില്ലാത്ത ഗായകൻ ...
ജരാനരകൾ ബാധിച്ച പടുവൃദ്ധൻ ..

ചിതലരിച്ച അകത്തളങ്ങളിലെ കെടാവിളക്കായി ..
ഇന്നും എന്നിലെ പ്രണയം...
നിന് ലപനമിന്നും മായാതെ മറയാതെ എന്നിൽ ...
അതെ ..
എൻ പ്രണയതിനിന്നും യൌവ്വനം ...

നിറങ്ങലോഴിയാത്ത ചായകൂട്ടു ആണെന്മനം ...
ഒരായിരം വർണ്ണങ്ങൾ കൊണ്ട് ചിത്രം 
വരക്യാനാഗ്രഹിച്ച ചിത്രകാരനാണ് ഞാൻ ...
നിന് ഓർമകൾ ഇന്നും എൻ  ജീവശ്വാസം ...

എൻ  മനം കൊതിക്യുന്നു വീണ്ടുമൊരു 
'യയാതി ' ആകുവാൻ ..
ഒരു പക്ഷെ ..!
മാലോകർക്കു യയാതി നീചനാകാം...
ജന്മം നൽകിയ പുത്രനു തൻ ജരാനരകൾ സമ്മാനിച്ച്‌ 
യൌവ്വനം കവർന്നെടുത്ത നീചൻ ..

എല്ലാം ഒരു ചിതയിൽ കത്തിയെരിയാൻ 
പോകുന്ന വാർദ്ധക്യത്തിൻ പേ ചിന്തകൾ മാത്രം ...