Sunday, October 19, 2014

നറുതുള്ളി മണ്ണിനെ ചുംബിക്കവേ ,
ഉയരുമീ ഗന്ധം 
നാട്ടുമാവിൻ പൊത്തിലെ ,
ഓർമ്മതൻ 
സ്വപ്ന ഗോപുര നടയിലുറക്കിയ 
കളിപ്പാവയെ ഉണർത്തുന്നു .
അതിൻ അടയാത്ത മിഴികൾ
സാക്ഷിയായി ,
മണ്ണിലൊളിച്ച മഴപ്പാറ്റകൾ 
കൂടുവിട്ടകലുന്നു .
വാഴയില മറവിനാൽ ,
നനയാതെ കാത്ത് - 
സ്നേഹം മഴയാക്കി  മാറ്റിയ
ഏട്ടത്തിയുമാ മഴയത്ത്
 ഒഴുകിയകലുന്നു .
ഓർമ്മകൾ പുഴയായൊഴുകുന്നു
ഓർമ്മതൻ നിലയില്ലാക്കയത്തിലാ 
ഓർമ്മകളെ മറക്കാനവക്യാവില്ല !
ഇത് മറവിയെത്താത്ത 
മഴത്തുള്ളികൾ.
മേഘശകലങ്ങളെനിയും 
മഴയായ് പെയ്യട്ടെ .
അതിൻ ലാളനയേറ്റാ,
മരപ്പാവ ഉറങ്ങട്ടെ .
ഇനിയൊരു ഓർമ്മക്ക്യായവ
ഉണരാതിരിക്കട്ടെ 

Tuesday, August 19, 2014

മഷി വർണ്ണിച്ച ഉടലളവുകൾ 
മരീചികയിലെ അവൻറെ  പ്രണയത്തിൻറെത് 

ഋതുമതിയായവൾ തൻ കാമനകളുമായാ 
മേഘസന്ദേശമുടനെത്തും 
മോഹ ഭോഗ സ്വപ്നങ്ങളിൽ അവനുരുകും 
അവനൻറെ ധമനികളിൽ അവയൊരു 
പ്രളയമായ് മാറും.
അവളെ പുണരാനായവ സമുദ്രമായ് ഒഴുകും 
പ്രണയ പൂർണ്ണതക്യായവൻ 
സർവ്വതും പുണരും .
പക്ഷേ,മായികാ ലോകത്തെ ആ 
ഉടലളവുകളെ നേരിലവൻ കാണില്ല !

മോഹഭംഗം വന്നവൻ ഉറക്കെ കരയും 
കണ്ണീരീലാ  ലാവ തണുക്കും .
വീണ്ടുമൊരു മേഘസന്ദേശത്തിനായവൻ 
കാത്തിരിക്യും .

എൻറെ പേന വീണ്ടുമാ ഗിരിശൃംഗനെ 
മോഹവലയത്തിലാഴ്ത്തും .
അതുകണ്ട് ഞാനിവിടെ പൊട്ടിച്ചിരിക്കും 
ഭ്രാന്തമായി 

Sunday, April 13, 2014

ഇരുൾ മൂടിയ സ്വപ്നങ്ങളിൽ നിറഞ്ഞതെൻ 
വിഷം ചുവക്യുന്ന പോയകാലത്തിൻ  ഓർമ്മകൾ മാത്രം,

 നിറം മങ്ങിയ എൻറെ കണ്ണുകളിൽ അന്ന് നീ 
കണ്ടത് സ്വപ്‌നങ്ങള്‍ നഷ്ടപെട്ട ദുഖഭാരമല്ല!. 
വേറിപിടിച്ച,..ചൊറിപിടിച്ച.. ,കരിമ്പുകച്ചുരുള്‍നിറഞ്ഞ
മുഖംമൂടിയണിഞ്ഞ എൻ മനസ്സിന്‍ പേചിന്തകള്‍ മാത്രം 
പകയുടെ മണം മത്തുപിടിപിച്ച എന്‍ 
മാനസത്തിനെ പ്രണയിച്ച നീ വിഡ്ഢി

മയിൽ‌പ്പീലി തുരുത്തിലോരുനാൾ വരുമെന്ന് പറഞ്ഞ 
നിന്നെയും പിന്നെ ഞാൻ മറന്ന എന്നെയും എൻറെ  
ഓർമ്മകൾ മറന്നിരിക്കുന്നു 
നീ  ചെയ്ത തെറ്റ്,.നീ എന്നെ പ്രണയിച്ചു,!
ഞാന്‍ വെറുക്കപെട്ടവന്‍,.ജനനം നല്‍കിയവര്‍ തന്ന 
എയിഡ്സ് ഇന്നെന്നെ ശ്വാസം മുട്ടിക്കുന്നു 
അല്ല ഞാന്‍ എന്നെത്തന്നെ,..അതിലുപരി
ഈ സമൂഹമെന്നെ ശ്വാസംമുട്ടികുന്നു..
ഒരുനാൾ  നിന്നെ ഈ സമൂഹം വെറുക്കും,
അതെനിക്യു കാണേണ്ട ..!ഞാൻ എന്റ കണ്ണുകൾ അടക്യുന്നു