Sunday, April 14, 2013


രതിയുടെ പാരമ്യത്തിൽ ഞാൻ അവളുടെ മുഖം കണ്ടു ..... 
വിളറിയ രക്തം വാർന്ന വരണ്ട ചുണ്ടുകൾ ... 
അവളുടെ മുടിയിഴകളിൽ നിന്നും വീണത്‌ വിയർപ്പു തുള്ളികളോ ??.. 
അതോ കണ്ണുനീരോ ?...
അറിയില്ല !!... 
വിശപ്പിനായി അവൾ കെട്ടിയ പെക്കോലങ്ങളിൽ ഒന്നിത് ...

Saturday, April 13, 2013

                        അവർ എനിക്യുച്ചുറ്റും  ഒരു വര വരച്ചു ...
               മഞ്ഞൾ പൊടിയും കുങ്കുമവും അതിനു നിറമേകി ...
                      വിളക്കുകളും മന്ത്രധ്വനികളും ഉയർന്നു ...
               തല അറുത്തു മാറ്റപെട്ട പൂവൻ ചോരക്കളമോരുക്കി ..,
                            ചൂരൽ കാറ്റിനെ വകഞ്ഞുമാറ്റി ....
                           "ഞാൻ  ഒഴിഞ്ഞു  പോയകൊളാം ....
                                  ഞാൻ തൊറ്റിരികുന്നു !!
                                     BT CONDITIONS APPLIED..
                     എന്റെ പാലമാരത്തെ എങ്കിലും നിങ്ങൾ
                                  ജീവനോടെ വെറുതെ വിടുക!.. "..

                                അവർ കൂടിയാലോചന നടത്തി ...!
                                എൻറെ  സമ്മർദ്ദ തന്ത്രം വിജയിച്ചു ...
                                        അവർ കീഴടങ്ങി ...
                         സമാധാന ഉടമ്പടിയിൽ ഞാൻ ഒപ്പ് വെചു..
                        ചുറ്റും ആത്മാക്കൾ മുദ്രാവാക്യം മുഴക്കി...
                              വിമോചന സമരം വിജയിക്കട്ടെ !!!


മുറ്റത്തെ മാവിങ്കൊംബിലിരുന്ന് വിഷുപ്പക്ഷി ചിലച്ചു... "ഓർമ്മകളിലെ     വിഷുവിനു ഇന്ന് പത്താം വാർഷികം ... "
ഞാൻ നിൻറെ ശവകുടീരത്തിൻ  അടുത്തെക്യു നടന്നു ...അവിടെ നിനക്കു തണലായി  ഒരു കണിക്കൊന്ന പൂത്തിരിക്യുന്നു ... 
മതിലുകൽക്കപ്പുറത്തു ഞാൻ  എൻറെ ഹൃദയം  ഒരു തകര പെട്ടിയിൽ അടച്ചുവച്ചു  ...!
ഹൃദയശൂന്യർ അതിനെ മോഷ്ടിച്ച്  ആക്രി കച്ചവടക്കാർക്ക് തൂക്കിവിറ്റു ...
ഇത് അറിയാതെ ഹൃദയം  നഷ്‌ടമായ ഞാൻ പത്രത്തിലൊരു  പരസ്യം കൊടുത്തു .. 


"പ്രണയമില്ലാത്ത  1 ഹൃദയം നഷ്ടപെട്ടിടുണ്ട് ... കല്ലഞ്ഞുകിട്ടിയവർ  ദയവുചെയ്ത് തിരിച്ചു തരിക ..... 
                                                                   സസ്നേഹം  ഹൃദയ ശൂന്യൻ ...