കണക്കിന്റെ ഓണം
------------------------------ അളന്നും കുറുക്കിയും വരച്ച ജ്യാമിതീയ രൂപങ്ങള്‍ മായച് വട്ടങ്ങള്‍ മാത്രം ഞാന്‍ വരച്ചു ഓണമെന്നുമെനിക്കൊരു കണക്കിന് ഓര്‍മ്മയാണ് മായ്ച്ചിട്ടും മായാത്ത ശിഷ്ടമായോരോര്മ്മക്കാലം അച്ഛനിഷ്ടംകണക്കായിരുന്നു പെരുകിയും കൂട്ടിയും വലുതായ കണക്കുകള്‍ , മക്കളെ (ഞങ്ങളെ) ഒന്നും രണ്ടും മൂന്നുമെന്നും വിളിച്ച കണക്കിനെമാത്രം സ്നേഹിച്ചോരച്ഛന് ചതിയുടെ ഗണിതവാക്യങ്ങള്ക്കിടെ നഷ്ടക്കണക്കു പൂത്ത്മൂത്ത ത്രിസന്ധ്യയില്‍ അഗ്നിപുഷ്പ്പത്താല് വട്ടത്തിലൊരു പൂക്കളമിട്ട്,എങ്ങോ പോയ് കണക്കു കൂട്ടിയോരച്ഛന് ആദ്യമായി- അന്നാദ്യമായി ഞങ്ങള്ക്കൊരുരുളതരാതെ തിരുവോണ ഇലയിലച്ഛന് സദ്യയുണ്ടു അച്ഛനുണ്ടിട്ടും ബാക്കിവന്നൊരു ഉരുളയ്ക്കായികൊതിയോടെ ഞാനുമനുജതിമാരും കാത്തിരുന്നു. അച്ഛന്റെ സമവാക്യത്തിനുത്തരം നല്‍കിയവര്‍ക്കൊപ്പം ഗണിത സഞ്ചിയിലെ കൂട്ടുകാര്‍ നടന്നകന്നു കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ അവശേഷിച്ചതോ-'ഒന്നും','രണ്ടും','മൂന്നും'. (വെറും വയറ്റിലാ ഓണമാസ്വദിച്ചവര്) ഓണാവധികഴിഞ്ഞു സ്ചൂളിലെത്തിയപ്പോഴാതാ ഓണപ്പരീക്ഷ. ആദ്യ പരീക്ഷ കണക്കുതന്നെ കണക്കിനെ സ്നേഹിച്ച അച്ചന്റെ മോളായ ഒന്നവിടെ പൂജ്യമായി. ഒന്നും,രണ്ടും,മൂന്നും -പൂജ്യമായ ഓണക്കണക്കിന്റെ ഓര്‍മ്മയില്‍ പൂജ്യമല്ലാതെ മറ്റൊന്നുമോര്‍ത്തില്ല ഈ പൂക്കളത്തിലുംപൂജ്യങ്ങളല്ലാതെ ഞാനെന്തു വരക്യണം ? എന്റെ ഓണങ്ങള്‍ കണക്കുകളാണ് പലതോടും പലതിനോടുമുള്ള കണക്കുകള്‍. ഒരുനാള്‍ ഞാന്‍ വീണ്ടുമാ പഴയ ഒന്നാകും അച്ഛനുതെറ്റിയ കണക്ക് ശരിയാക്കി ഒന്നിനെയും രണ്ടിനെയും മൂന്നിനെയും ഒന്നാക്കുന്ന ഒന്ന്.